ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു. സുബ്രഹ്മണ്യനഗര ലിംഗോട്ടുഗുഡ്ഡെയിലെ പെയിന്റിങ് തൊഴിലാളി വിനയ് ദേവഡിഗയാണ് (35) കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേവഡിഗയുടെ സുഹൃത്തുക്കളായ അജിത്ത്(28), അക്ഷേന്ദ്ര(34), പ്രദീപ്(32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി വൈകിയാണ് സംഭവം. അക്ഷേന്ദ്രയും ജീവൻ എന്നയാളും തമ്മിലുള്ള സംഭാഷണം വിനയ് വാട്സാപ്പിൽ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിനയ യെ രാത്രി 11.45 ഓടെ പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി വടിയും കത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വിനയയുടെ ഭാര്യക്കും ആക്രമണത്തില്‍ പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിനയ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഉഡുപ്പി ടൗൺ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Controversy over WhatsApp audio clip; Three people were arrested for killing a young man and injuring his wife