ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലർച്ചെയാണ് ക്രൂരകൊലപാതകം നടന്നത്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
കൃഷിക്കായി ലീസിന് എടുത്ത മൂന്നേക്കർ ഭൂമിയോട് ചേർന്നുള്ള ഷെഡിൽ കിടന്ന് ഉറങ്ങുകയായിരുന്നു ശക്തിവേലും ഭാര്യയും. പുലർച്ചെയോടെ വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. തീ അണച്ച് ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വീടിനകത്തുനിന്ന് ലഭിച്ചത് ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ മാത്രമാണ്.
ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവണ്ണാമല ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വീട് പുറത്തുനിന്നു പൂട്ടിയശേഷം തീയിടുകയായിരുന്നുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന്റെ കാരണമാണ് പോലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്.
ശക്തിവേലും അമൃതവുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യഭാര്യയും മക്കളും ബെംഗളൂരുവിലാണ്. അമൃതം ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന ആളാണ്. മാസങ്ങൾക്ക് മുൻപാണ് ശക്തിവേലിനൊപ്പം താമസം തുടങ്ങിയത്.
SUMMARY: Couple burnt to death in Tamil Nadu after house was locked from outside and set on fire while they were sleeping














