
തിരുവനന്തപുരം: കിളിമാനൂരില്‍ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കാരക്കോണം സ്വദേശി വിഷ്ണുവിനെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നെയ്യാറ്റിന്‍കരയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മൂന്നിന് വൈകുന്നേരം സംസ്ഥാന പാതയില്‍ പാപ്പാലയിലായിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നില്‍ വിഷ്ണു ഓടിച്ച ഥാര്‍ ജീപ്പിടിക്കുകയായിരുന്നു. സംഭവം ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു.
ഗുരുതര പരുക്കേറ്റ അംബിക ഏഴാം തീയതിയാണ് മരിച്ചത്. പിന്നീട്, കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ വച്ച് രജിത്തും മരിച്ചു. നേരത്തെ, വിഷ്ണുവിനെ ഒളിവില്‍ പോകാന്‍ സഹായിച്ച നെയ്യാറ്റിന്‍കര അതിയന്നൂര്‍ കൊച്ചു മണ്ണെറ വീട്ടില്‍ ആദര്‍ശ് (36) അറസ്റ്റിലായിരുന്നു. ആദര്‍ശിന്റെ ഫോണ്‍ പ്രതി ഉപയോഗിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
SUMMARY: Couple dies in car accident in Kilimanoor; Suspect arrested














