കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുൻമന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് കോടതി നോട്ടീസ്. ഇഡി കേസില്‍ കൊച്ചി കലൂർ പിഎംഎല്‍എ കോടതിയാണ് നോട്ടീസ് അയച്ചത്. ഇന്നു ഹാജരാകണമെന്നാണ് നോട്ടീസില്‍ കോടതി നിർദേശിച്ചിട്ടുള്ളത്. കെ ബാബു എക്‌സൈസ് മന്ത്രിയായിരുന്നപ്പോള്‍ ബാർ കോഴ ആരോപണം ഉയർന്നിരുന്നു.
കെ ബാബുവിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് കോടതി നോട്ടീസ് അയച്ചിട്ടുള്ളത്. പുതിയ ബിഎൻഎസ് പ്രകാരം, തന്നെക്കൂടി കേട്ടശേഷമാകണം നടപടികളിലേക്ക് പോകേണ്ടതെന്ന് കെ ബാബു ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കെ ബാബുവിന്റെ വാദം കേള്‍ക്കുന്നതിനായാണ് കോടതി നോട്ടീസ് അയച്ചത്. എന്നാല്‍ ബാബു കോടതിയില്‍ ഹാജരായേക്കില്ല. പകരം അഭിഭാഷകൻ ഹാജരാകുമെന്നാണ് റിപ്പോർട്ട്.
SUMMARY: Illegal wealth acquisition; Court notice to former minister and MLA K Babu














