തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ജീവനക്കാർ പണം പങ്കിട്ടെടുത്തു. നാല് പ്രതികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരാണ് പ്രതികള്‍. ദിയ കൃഷ്ണയുടെ ആഭരണക്കടയായ ‘ഒ ബൈ ഓസി’യില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം ഉടൻ തന്നെ കോടതിയില്‍ സമർപ്പിക്കും. കടയുടെ ക്യു ആർ കോഡില്‍ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികള്‍ പണം തട്ടിയെടുത്തു എന്നതായിരുന്നു കേസ്.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, ജീവനക്കാർ ദിയ കൃഷ്ണയ്ക്കും പിതാവ് കൃഷ്ണകുമാറിനുമെതിരെ തട്ടിക്കൊണ്ടുപോകല്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങള്‍ അരങ്ങേറിയിരുന്നു. ജീവനക്കാർ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍, കുറ്റം സമ്മതിക്കുന്ന ജീവനക്കാരുടെ വീഡിയോ പുറത്തുവിട്ടുകൊണ്ട് കൃഷ്ണകുമാറിന്റെ കുടുംബം ഇതിനെ പ്രതിരോധിച്ചിരുന്നു.
SUMMARY: Crime Branch prepares chargesheet in financial fraud case in Diya Krishna’s firm













