കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറുടെ നടപടി. തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വർണക്കളളക്കടത്തിന് ഒത്താശ ചെയ്തതിനാണ് നടപടി.
തിരുവനന്തപുരം വിമാനത്താവളം വഴി 2023ല്‍ നാലരക്കിലോ സ്വര്‍ണം കടത്താന്‍ ഒത്താശ ചെയ്ത കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. അനീഷ് 80 കിലോ സ്വര്‍ണം കടത്തിനല്‍കിയതായി ഡിആര്‍ഐക്ക് മൊഴി ലഭിച്ചിരുന്നു. സസ്പെഷനിലായിരുന്ന ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തിരികെ കയറിയിരുന്നു.അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് പിരിച്ചുവിടാന്‍ ഉത്തരവിറങ്ങിയത്.
SUMMARY: Customs officer dismissed for aiding gold smuggling