ന്യൂഡൽഹി: തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ സുരക്ഷ വർധിപ്പിച്ചു. ദലൈലാമയ്ക്ക് രാജ്യത്തുടനീളം ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിലവില്‍ ഹിമാചല്‍ പ്രദേശ് പോലിസിന്റെ മിതമായ സുരക്ഷ മാത്രമാണ് 89കാരനായ ദലൈലാമയ്ക്കുള്ളത്.
ആത്മീയ നേതാവിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സിആര്‍എഫിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇസഡ് കാറ്റഗറി സുരക്ഷയുടെ ഭാഗമായി ദലൈലാമയുടെ സുരക്ഷയ്ക്കായി 30 സിആര്‍പിഎഫ് കമാന്‍ഡോമാര്‍ ഉണ്ടായിരിക്കും. മണിപ്പൂരിലെ ബിജെപി സംബീത് പത്രയ്ക്കും കേന്ദ്രസര്‍ക്കാര്‍ ഇസെഡ് കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
TAGS : LATEST NEWS
SUMMARY : Dalai Lama now gets Z category security