ബെംഗളൂരു: ദസറ തിരക്ക് മുൻനിർത്തി ബെംഗളൂരുവിൽ നിന്നും സേലം വഴി കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ. ഇരുവശങ്ങളിലേക്കും ഓരോ സർവീസ് വീതമാണ് നടത്തുക. ടിക്കറ്റ് റിസർവേഷൻ വ്യാഴാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.
എസ്.എം.വി.ടി. ബെംഗളൂരു-കണ്ണൂർ സ്പെഷ്യൽ (06545)
ശനിയാഴ്ച പുലർച്ചെ 12.05-ന് എസ്.എം.വി.ടി. ബെംഗളൂരുവിൽ നിന്നും പുറപ്പെടും. ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂരെത്തും.
കണ്ണൂർ-എസ്.എം.വി.ടി. ബെംഗളൂരു സ്പെഷ്യൽ (06546)
ശനിയാഴ്ച വൈകീട്ട് 6.25-ന് കണ്ണൂരിൽ നിന്നും പുറപ്പെടും. പിറ്റേന്ന് രാവിലെ 9.45-ന് എസ്.എം.വി.ടി. ബെംഗളൂരുവിലെത്തിച്ചേരും.
സ്റ്റോപ്പുകൾ: വൈറ്റ് ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
കോച്ചുകൾ: ഓരോ എ.സി. ഫസ്റ്റ് ക്ലാസ്, എ.സി. ടു ടിയർ കോച്ചുകളും മൂന്ന് എ.സി. ത്രീ ടിയർ കോച്ചുകളും അഞ്ച് സ്ലീപ്പർ ക്ലാസ് കോച്ചുകളും ഏഴ് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും ഒരു സെക്കൻഡ് ക്ലാസ് ദിവ്യാംഗജൻ ഫ്രണ്ട്ലി കോച്ചും ഒരു ലഗേജ് കം ബ്രേക്ക് വാനും അടക്കം 19 കോച്ചുകൾ ഉണ്ടായിരിക്കും.
SUMMARY: Dasara Travel Rush: Special Train from Bengaluru to Kannur on Saturday
















