വഡോദര: മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം ഇന്നുരാവിലെ തകർന്നുവീണു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. നിരവധി വാഹനങ്ങൾ മഹിസാഗർ നദിയിലേക്കു വീണു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒൻപതായി. രക്ഷപ്പെടുത്തിയ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. പാലത്തില്‍ നിന്നും നദിയിലേക്ക് വീണ അഞ്ചു വാഹനങ്ങളിലുള്ളവരാണ് അപകടത്തില്‍ പെട്ടത്.
In Gujarat’s Vadodara, the Gambhira Bridge connecting Anand and Vadodara collapsed.
Several vehicles, including a truck, a tanker, and cars, plunged into the rive. Rescue and relief operations are currently underway. pic.twitter.com/0FFJ4GPZua— Mohammed Zubair (@zoo_bear) July 9, 2025
ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം രാവിലെ വാഹന തിരക്കേറിയ സമയത്താണ് തകർന്നുവീണത്. അപകടത്തിൽ ഏതാനും പരിക്കേൽക്കുകയും ചെയ്തു. രണ്ട് ട്രക്കുകൾ, ഒരു ബൊലേറോ, ഒരു പിക്കപ്പ് വാൻ എന്നിവ പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് പെട്ടെന്ന് പാലം തകർന്നുവീണത്. വലിയ ശബ്ദം കേട്ടതായും തൊട്ടുപിന്നാലെ പാലം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് പതിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങളും പൊലീസും വഡോദര ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും പിന്നാലെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
Bridges are collapsing, but the ‘Gujarat Model’ is still standing—on a foundation of corruption. pic.twitter.com/Hnw9kmSZaz
— Tamil Nadu Congress Committee (@INCTamilNadu) July 9, 2025
അപകടത്തിൽപ്പെട്ടവരെ കണ്ടെത്താൻ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ പ്രദേശത്തേക്കുള്ള പ്രവേശനം തടഞ്ഞിട്ടുണ്ട്. കാണാതായവരെ കണ്ടെത്താൻ മുങ്ങൽവിദഗ്ധർ നദിയിൽ തെരച്ചിൽ തുടരുകയാണ്. മുങ്ങിയ വാഹനങ്ങൾ പുറത്തെടുക്കാൻ ക്രെയിനുകൾ എത്തിച്ചിട്ടുണ്ട്.
SUMMARY: Death toll in Gujarat bridge collapse rises to 9; five vehicles fall into river