
കോഴിക്കോട്: ലൈംഗികാതിക്രമണ ആരോപണം നേരിട്ട യുവാവിന്റെ ആത്മഹത്യയില്‍ ഷിംജിതയ്ക്ക് ജാമ്യമില്ല. കുന്ദമംഗലം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത റിമാൻഡില്‍ തുടരും. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഷിംജിതയ്ക്കു മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. പ്രതി പകര്‍ത്തിയ വീഡിയോ പോസ്റ്റ് ചെയ്‌തത് അല്ലാതെ ദീപക് മരിക്കാന്‍ മറ്റ് കാരണങ്ങളില്ലെന്നാണ് പോലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നത്.
പ്രതി പ്രശസ്തിക്ക് വേണ്ടിയും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ച് കിട്ടാനായും, സാമ്പത്തിക ലാഭം നേടാൻ വേണ്ടിയും കുറ്റം ചെയ്തുവെന്നാണ് പ്രൊസിക്യൂഷൻ വാദിച്ചത്. അതിക്രമം നേരിട്ടെന്ന് പോലീസില്‍ പരാതിപ്പെടുകയല്ല, മറിച്ച് വീഡിയോ ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും പ്രൊസിക്യൂഷൻ വാദിച്ചിരുന്നു.
ജാമ്യാപേക്ഷയില്‍ വാദം നടന്നപ്പോള്‍ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. തുടർന്ന് കുന്ദംമംഗലം കോടതി പ്രതിയെ റിമാൻഡ് ചെയ്തു. നിലവില്‍ മഞ്ചേരി വനിതാ ജയിലിലാണ് ഷിംജിതയെ പാർപ്പിച്ചിട്ടുള്ളത്.
SUMMARY: Deepak’s suicide: No bail for accused Shimjitha














