ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ പിടികൂടിയത്. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഖാസിഗുണ്ഡ് സ്വദേശിയായ പ്രതി ആക്രമണത്തിന് പിന്നിലെ പ്രധാന ഗൂഢാലോചകരിൽ ഒരാളായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
മുഖ്യപ്രതിയെന്ന് വിലയിരുത്തപ്പെടുന്ന ഉമറുമായി ചേർന്ന് ഡാനിഷ് ഭീകരാക്രമണം ആസൂത്രണം ചെയ്ന്നതിരുന്നതായാണ് വിവരം. ചാവേർ ആക്രമണത്തിന് തയ്യറായിരിക്കാൻ ഉമർ ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഭീകരാക്രമണത്തിന് മുമ്പ് ഡാനിഷ് ഡ്രോണുകൾ നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. ഭീകരാക്രമണങ്ങൾ നടത്തുന്നതിന് ഇയാൾ സാങ്കേതിക സഹായങ്ങൾ നൽകിയിരുന്നതായാണ് വിവരം.
കഴിഞ്ഞ ദിവസം ഉമറിന്റെ സഹായിയായ കശ്മീരി സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച കാർ രജിസ്റ്റർചെയ്തിരിക്കുന്നത് അമീറിന്റെ പേരിലാണ്. ഇയാളെ പത്ത് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽവിട്ടിട്ടുണ്ട്. ഡൽഹി പോലീസ്, ജമ്മു കശ്മീർ പോലീസ്, ഹരിയാണ പോലീസ്, ഉത്തർപ്രദേശ് പോലീസ്, മറ്റ് കേന്ദ്ര യൂണിറ്റുകൾ എന്നിവയുമായി ഏകോപിപ്പിച്ച് പഴുതടച്ച അന്വേഷണമാണ് എൻഐഎ നടത്തുന്നത്.
SUMMARY: Delhi blast: Suspect involved in conspiracy arrested in Kashmir













