ബെംഗളൂരു: ചിക്കമഗളൂരുവിൽ മദ്യം നൽകാൻ പണം നൽകാത്തതിനു മകൻ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു. ആൽദൂരിലെ ഹക്കിമക്കി ഗ്രാമത്തിലാണ് സംഭവം. ഭവാനിയാണ് കൊല്ലപ്പെട്ടത്. മകൻ പവനെ (25) പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം മദ്യത്തിനു അടിമയായ പവൻ, അമ്മ ഭവാനിയുമായും പിതാവ് സാമെഗൗഡയുമായും വഴക്കിട്ടു. മദ്യപിക്കാൻ പണം ആവശ്യപ്പെട്ടായിരുന്നു തർക്കം. പണം നൽകാനാകില്ലെന്ന് ഇരുവരും വ്യക്തമാക്കിയതോടെ പ്രകോപിതനായ പവൻ കോടാലിയുമായി മാതാപിതാക്കളെ ആക്രമിച്ചു. സാമെഗൗഡ തോട്ടത്തിലേക്കു ഓടി രക്ഷപ്പെട്ടു. എന്നാൽ ഭവാനിയെ പവൻ വെട്ടിക്കൊല്ലുകയായിരുന്നു.
കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം കിടന്നുറങ്ങിയ പവൻ പിന്നീട് ഇതു അഗ്നിക്കിരയാക്കി. സാമേഗൗഡ നൽകിയ പരാതിയിലാണ് പവനെ പോലീസ് അറസ്റ്റ് ചെയ്തത്.
SUMMARY: son kills mother & sets her body on fire.