ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ നിംഗരാജ കൊലപ്പെടുത്തിയത്. രാത്രിയിൽ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയിൽ 36കാരനായ മകൻ കമ്പികൊണ്ട് അടിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രായമായിട്ടും തനിക്കുവേണ്ടി വിവാഹാലോചന നടത്താന്‍ തയ്യാറാകാത്തതിന്റെ പേരില്‍ നിംഗരാജ അച്ഛനുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൊലപാതകത്തിന് തൊട്ടുമുന്‍ദിവസങ്ങളിലും ഈ വിഷയത്തില്‍ നിംഗരാജ വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നു. എന്നാല്‍ നിംഗരാജ ജോലിയൊന്നും ചെയ്യാതെ അലസനായി ജീവിക്കുന്നതിനെ സന്നനിഗപ്പ ചോദ്യംചെയ്തിരുന്നു. കൃഷിപ്പണി ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നെങ്കിലും നിംഗരാജ തയ്യാറായില്ല.
സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ നിംഗരാജയുടെ മൂത്തസഹോദരനാണ് കൊലപാതകവിവരം പോലീസിനെ അറിയിച്ചത്. ഇയാളുടെ പരാതിയില്‍ കേസെടുത്ത പോലീസ് നിംഗരാജയെ അറസ്റ്റുചെയ്യുകയായിരുന്നു.
SUMMARY: Despite his age, he did not propose marriage; 36-year-old man killed his father by hitting him on the head














