ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലേക്ക് (എസ്ഐടി) 20 പോലീസ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി.
ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി എം.എൻ അനുഛേദ്, ഐപിഎസ് ഉദ്യോഗസ്ഥരായ എസ്.കെ. സൗമ്യ ലത, ജിതേന്ദ്ര കുമാർ എന്നിവരും സംഘത്തിലുണ്ട്. ഇവരെ സഹായിക്കാനാണ് എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ, 2 ഡിവൈഎസ്പിമാർ, 7 എസ്ഐമാർ എന്നിവരെക്കൂടി നിയോഗിച്ചത്.
SUMMARY: Mass burial case: 20 policemen appointed to SIT.