തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി സംവിധായകന്‍ കെ. മധുവിനെ നിയമിച്ചു. ചലച്ചിത്രവികസന കേര്‍പ്പറേഷന്‍ അംഗമായിരുന്നു മധു. മുന്‍ ചെയര്‍മാന്‍ ഷാജി.എന്‍. കരുണിന്റെ അകാലത്തിലുള്ള വിയോഗത്തെ തുടര്‍ന്നാണ് പുതിയ നിയമനം. മലയാളത്തിലെ വാണിജ്യ സിനിമകളുടെ മാസ്റ്റര്‍ ഡയറക്ടറായാണ് മധുവിനെ അറിയപ്പെടുന്നത്.
മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലര്‍ സിനിമകളുടെ സീരീസുകള്‍ ഒരുക്കിയതും മധുവായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സിനിമാനയ രൂപീകരണം അടുത്തമാസം രണ്ട്, മൂന്ന് തിയതികളില്‍ തലസ്ഥാനത്ത് നടക്കാനിരിക്കെയാണ് മധുവിനെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. മുന്‍ ചെയര്‍മാന്‍ ഷാജി.എന്‍. കരുണിന്റെ നേതൃത്വത്തിലായിരുന്നു നയരൂപീകരണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.
എണ്‍പതുകള്‍ മുതല്‍ സിനിമാമേഖലയില്‍ സജീവമാണ് കെ മധു. 1986-ല്‍ സംവിധാനം ചെയ്ത മലരും കിളിയും ആണ് ആദ്യസിനിമ. ഇരുപതാം നൂറ്റാണ്ടും ഒരു സിബിഐ ഡയറിക്കുറിപ്പും ഉള്‍പ്പെടെ 25ലേറെ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിവിധ ഭാഷകളിലായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി 30ലധികം ഫീച്ചര്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
SUMMARY: Director K Madhu appointed as KSFDC chairman