ബെംഗളൂരു: ഈ വര്‍ഷം അവസാനം മുഖ്യമന്ത്രി സ്ഥാനം മാറുമെന്ന അഭ്യൂഹങ്ങളെ തള്ളി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. തന്റെ വിധി എന്താണെന്ന് അറിയാമെന്നും, മുഖ്യമന്ത്രിയാകാൻ താന്‍ തിടുക്കം കാട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബറില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തെ കാലാവധിയുടെ പകുതി പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്ത് മന്ത്രിസഭാ മാറ്റവും മന്ത്രിസഭാ പുനഃസംഘടനയും ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വീണ്ടും പ്രചരിച്ചതോടെയാണ് ഡി.കെ. ശിവകുമാറിന്റെ പ്രതികരണം.
ചിലര്‍ ഞാന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അതിനുള്ള സമയം അടുത്തോ എന്ന് അവര്‍ എന്നോട് ചോദിച്ചു, അത്രയേ ഉള്ളൂ. അതിനെ വളച്ചൊടിച്ച് താൻ സമയം അടുത്തുവെന്ന് പറഞ്ഞതായി ചില മാധ്യമങ്ങള്‍ ഇതിനകം തന്നെ പ്രചരിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയാകുന്നതിനുള്ള സമയമായെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ, ചില മാധ്യമങ്ങൾ അങ്ങനെ റിപ്പോർട്ട് ചെയ്തെന്നും ശിവകുമാർ പറഞ്ഞു. തെറ്റായ വാർത്ത നൽകിയാൽ മാനനഷ്ടക്കേസിന് നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
SUMMARY: DK Shivakumar reacts to being appointed as Chief Minister