ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേർസ് അസോസിയേഷൻ (DBTA) 2025-ലെ വിവർത്തന പുരസ്കാരം ഡോ. മോഹൻ കുണ്ടാർ നേടി. മലയാളം ജ്ഞാനപീഠ ജേതാവ് തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിന്റെ കന്നഡ വിവർത്തനത്തിനാണ് പുരസ്കാരം.
11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
അടുത്ത വർഷം പുരസ്കാരം മറ്റ് ഡ്രാവിഡ ഭാഷകളിൽ നിന്നുള്ള മലയാള വിവർത്തനത്തിന് നൽകും. കഴിഞ്ഞവർഷം തമിഴ് വിവർത്തനത്തിനായിരുന്നു അവാർഡ് നൽകിയത്.
പുരസ്കാരദാനം സെപ്റ്റംബർ 26ന് ബെംഗളൂരുവിലെ നയനസഭാംഗണ, രവീന്ദ്ര കലാക്ഷേത്രത്തിൽ ചേരുന്ന നാലാം വാർഷികോ ത്സവത്തിൽ വച്ച്, കന്നഡ ഡെവലപ്മെൻ്റ് അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹാനഗൽ നിർവഹിക്കുമെന്ന് ഡി.ബി.റ്റി.എ. പ്രസിഡന്റ് ഡോ. സുഷമ ശങ്കർ അറിയിച്ചു.
SUMMARY: Dr. Mohan Kundar receives dbta award