ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ)
നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു.
ദ്രാവിഡ ഭാഷകളിലുടനീളമുള്ള സാഹിത്യ -സാംസ്കാരിക കൈമാറ്റവും പരസ്പര ബോധവൽക്കരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘ ടിപ്പിക്കുന്ന പരിപാടിയിൽ ഈ മൂന്നു ഭാഷകളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പണ്ഡിതർ, എഴുത്തുകാർ, വിവർത്തകർ, അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, ഭാഷാപ്രേമികൾ എന്നിവർ പങ്കെടുക്കും.
ജനുവരി 9 ന്
മദ്രാസ് സർവകലാശാലയുമായി സഹകരിച്ച് നടത്തുന്ന കന്നഡ -തമിഴ് – തെലുങ്ക് വിവർത്തന ശില്പശാല സർവകലാശാലയുടെ പ്ലാറ്റിനം ജൂബിലി ഹാളിൽ രാവിലെ 10 മുതൽ നടക്കും.
10-ന് രാവിലെ 9.30 മുതൽ ചെന്നൈ മലയാളം വിദ്യാലയം ഹൈസ്കൂളിൽ തമിഴ് – മലയാളം വിവർത്തന ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.
ശില്പശാലകളിൽ പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും.
മദ്രാസ് സർവ്വകലാശാലയിലെ ശില്പശാല ഡോ.ദേവമൈന്ദൻ ഉദ്ഘാടനം ചെയ്യും. വസന്ത് ഹെഗ്ഡെ അതിഥിയും ഡോ. രംഗസ്വാമി കൺവീനറുമാണ്. ഡോ. തമിഴ് ശെൽവി, തമിഴ് – കന്നട; ഡോ. വിസ്തലിശങ്കരറാവു തമിഴ് – തെലുങ്ക് വിവർത്തനത്തെക്കുറിച്ച് ക്ലാസ്സുകൾ നയിക്കും.
യഥാക്രമം മലയാളം വിദ്യാലയം ഹൈസ്കൂളിൽ ഡോ. സി. ജി. രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്യും. ഡോ. രവീന്ദ്ര രാജയും ഡോ. എം. രംഗസ്വാമിയുമാണ് അതിഥികൾ. എസ്. അനിൽകുമാർ, എസ്. ശ്രീകുമാർ തമിഴ് മലയാളം വിവർത്തനത്തെ കുറിച്ച് ക്ലാസ്സുകൾ നയിക്കും.
ഡിബിടിഎ അംഗങ്ങൾക്കും അംഗമല്ലാത്തവർക്കുംവിവർത്തനത്തിലും സാഹിത്യത്തിലും താൽപര്യമുള്ള എല്ലാവർക്കും പങ്കെടുക്കാം മെന്നു ഡോ. സുഷമാ ശങ്കർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്- 9901041889, 8147212724
SUMMARY: Dravidian Language Translation Workshop in Chennai














