Categories: KARNATAKATOP NEWS

കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ്‌ ഓഫിസുകളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ്‌ (കെഐഎഡിബി) ഓഫിസുകളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കെഐഎഡിബിയുടെ ബെംഗളൂരുവിലെയും ധാർവാഡിലെയും ഓഫീസുകളിലാണ് വെള്ളിയാഴ്ച ഇഡി റെയ്ഡ് നടത്തിയത്.

സെൻട്രൽ ബെംഗളൂരുവിലെ ഖനിജ ഭവനിലെയും ധാർവാഡിലെയും കെഐഎഡിബിയുടെ ഓഫീസുകളിൽ ഒരേസമയം നടത്തിയ റെയ്‌ഡുകളിൽ നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കൃത്രിമം നടന്നതായി പരാതികൾ ലഭിച്ചതോടെയാണ് നടപടി.

ഹുബ്ബള്ളി-ധാർവാഡ് മേഖലയിലെ പല സ്ഥലങ്ങളിലും, ഗമനഗട്ടി ഗ്രാമത്തിലുമാണ് ഭൂമി ഏറ്റെടുക്കലിൽ കൃത്രിമം നടന്നത്. ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നതിന് വ്യാജരേഖകൾ ഉണ്ടാക്കിയെന്ന ആരോപണവും ഉയർന്നിരുന്നു. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായാണ് പരാതി.

TAGS: KARNATAKA | ED | RAID
SUMMARY: ED raids on KIADB offices in Bengaluru and Dharwad

Savre Digital

Recent Posts

ചിക്കമഗളൂരുവിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച പിക്കപ്പ് വാൻ ആന്ധ്രയില്‍ അപകടത്തില്‍പ്പെട്ടു; എട്ടു മരണം

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…

15 minutes ago

വടക്കൻ കർണാടകയിൽ കൊടും ചൂട്; കലബുറഗിയില്‍ താപനില 44, അഞ്ച് ജില്ലകളില്‍ യെലോ അലർട്ട്

ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …

45 minutes ago

IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…

1 hour ago

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…

1 hour ago

മണ്ഡല പുനര്‍നിര്‍ണയം-വനിതാ സംവരണം: ബില്ലില്‍ വോട്ടെടുപ്പ്‌ ഇന്ന്

ന്യൂഡല്‍ഹി:  ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…

1 hour ago

ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…

9 hours ago