Categories: SPORTSTOP NEWS

ഐപിഎൽ; ഹൈദരാബാദിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ്

വാങ്കഡെ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് മൂന്നാം ജയം തുടർന്നു. സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ നാല്‌ വിക്കറ്റിന്‌ കീഴടക്കി. ഇംഗ്ലണ്ട്‌ താരം വിൽ ജാക്‌സിന്റെ ഓൾറൗണ്ട്‌ പ്രകടനം തുണയായി. 26 പന്തിൽ 36 റണ്ണടിച്ച ജാക്‌സ്‌ ഹൈദരാബാദിന്റെ രണ്ട്‌ വിലപ്പെട്ട വിക്കറ്റുകളും നേടി. ഓപ്പണർമാരായ രോഹിത്‌ ശർമയും(16 പന്തിൽ 26) റ്യാൻ റിക്കിൾട്ടണും(23 പന്തിൽ 31) വിജയത്തിന്‌ അടിത്തറയിട്ടു. രോഹിത്‌ മൂന്ന്‌ സിക്‌സർ പറത്തിയപ്പോൾ റിക്കിൾട്ടൺ അഞ്ച്‌ ഫോറടിച്ചു.

രണ്ട്‌ വീതം ഫോറും സിക്‌സറും കണ്ടെത്തിയ സൂര്യകുമാർ യാദവ്‌ 15 പന്തിൽ 26 റണ്ണുമായി മടങ്ങി. സൂര്യകുമാറും ജാക്‌സും ചേർന്ന്‌ മൂന്നാം വിക്കറ്റിൽ 52 റൺ നേടി. ക്യാപ്‌റ്റൻ ഹാർദിക്‌ പാണ്ഡ്യ ഒമ്പത്‌ പന്തിൽ 21 റണ്ണെടുത്ത്‌ വിജയം എളുപ്പമാക്കി. തിലക്‌ വർമ 21 റണ്ണുമായി പുറത്താവാതെ വിജയമുറപ്പിച്ചു.ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റെടുത്ത റണ്ണടിക്കാരായ ഹൈദരാബാദിന്‌ വലിയ സ്‌കോർ സാധ്യമായില്ല. ഇതിനിടെ ട്രാവിസ്‌ ഹെഡ്ഡ്‌ ഐപിഎല്ലിൽ 1000 റൺ തികച്ചു. കുറഞ്ഞ പന്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ്‌. 575 പന്തിലാണ്‌ നാഴികക്കല്ല്‌ പിന്നിട്ടത്‌. ആന്ദ്രേ റസലാണ്‌ (545) ഒന്നാമത്‌. നിതീഷ്‌ കുമാർ റെഡ്ഡിയും (19) ഹെൻറിച്ച്‌ ക്ലാസെനും(37) സ്‌കോർ ഉയർത്തി. ജാക്‌സ്‌ മൂന്ന്‌ ഓവറിൽ 14 റൺ വഴങ്ങിയാണ്‌ രണ്ട്‌ വിക്കറ്റ്‌ നേടിയത്‌.

TAGS: SPORTS | IPL
SUMMARY: Mumbai Indians won against Hyderabad in Ipl

Savre Digital

Recent Posts

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

41 minutes ago

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിപക്ഷം വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…

1 hour ago

ചിക്കമഗളൂരുവിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച പിക്കപ്പ് വാൻ ആന്ധ്രയില്‍ അപകടത്തില്‍പ്പെട്ടു; എട്ടു മരണം

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…

1 hour ago

വടക്കൻ കർണാടകയിൽ കൊടും ചൂട്; കലബുറഗിയില്‍ താപനില 44, അഞ്ച് ജില്ലകളില്‍ യെലോ അലർട്ട്

ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …

2 hours ago

IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…

2 hours ago

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…

3 hours ago