ഛത്തീസ്ഗഢില്‍ നടന്ന ഏറ്റുമുട്ടലില്‍ എട്ട് മാവോവാദികളെ വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു ജവാൻ വീരമൃത്യുവരിച്ചു. രണ്ട് ജവാന്മാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലെ അബുജമാദ് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
മേഖലയിലെ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടലില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടന്നുവരികയായിരുന്നു. ജില്ലാ റിസര്‍വ് ഗാര്‍ഡ്‌സിന്റെയും പ്രത്യേക ദൗത്യസംഘത്തിന്റെയും നേതൃത്വത്തില്‍ നാരായണ്‍പുര്‍, കൊണ്ടഗാവ്, കാങ്കേര്‍, ദന്തേവാഡ എന്നിവിടങ്ങളിലാണ് മാവോവാദികള്‍ക്കെതിരായ സംയുക്ത ഓപ്പറേഷന്‍ നടത്തിയിരുന്നത്.
ജൂണ്‍ 12-ാം തീയതി മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു. പലതവണ ഇരുഭാഗങ്ങളില്‍നിന്നും വെടിവെപ്പുണ്ടായി. ഇതിനിടെയാണ് എട്ട് മാവോവാദികള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ഒരു ജവാനും വീരമൃത്യുവരിച്ചു.
TAGS: ARMY| DEATH| CHATTISGARH|
SUMMARY: Eight Maoists killed in Chhattisgarh; A soldier was killed













