ഇടുക്കി: എട്ടാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി (14) ആണ് മരിച്ചത്. ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്കൂളിലെ വിദ്യാർഥിയാണ്. പുകളേന്തി വെള്ളിയാഴ്ച സ്‌കൂളില്‍ പോയിരുന്നില്ല. വീട്ടിലുള്ളവര്‍ പണിക്ക് പോയ ശേഷം മുത്തശ്ശിയുടെ വീട്ടില്‍ എത്തി തുങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം. സംഭവത്തല്‍ ശാന്തൻപാറ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
SUMMARY: Eighth grade student found dead inside house














