
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ എട്ടാമത്തെ ട്രെയിന്‍ കൂടി സര്‍വീസിന് എത്തി. കൊൽക്കത്തയിൽനിന്നും ആറു കോച്ചുകളുള്ള ട്രെയിന്‍ തിങ്കളാഴ്ച രാവിലെയാണ് ഹെബ്ബഗോഡി ഡിപ്പോയിലെത്തിയത്. ട്രെയിനിന്റെ പ്രവർത്തന പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി അടുത്തമാസം പകുതിയോടെ സർവീസിനിറക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ പാതയിൽ സർവീസുകളുടെ ഇടവേളാ ദൈർഘ്യം എട്ടുമിനിറ്റായി കുറയും. നഗരത്തിലെ പ്രധാന ഐടി കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ആർവി റോഡ് മുതല്‍ ബൊമ്മ സാന്ദ്രവരെയുള്ള 19.5 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈനില്‍ 16 സ്റ്റേഷനുകളാണ് ഉള്ളത്.
SUMMARY: Eighth train on Metro Yellow Line; Service interval now eight minutes














