ബെംഗളൂരു: ചാമരാജനഗർ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബിലിഗിരി രംഗനാഥ സ്വാമി ടൈഗർ റിസർവിന് കീഴിലുള്ള ഗൊംബെഗല്ലു ആദിവാസി ഗ്രാമത്തിലെ കേതഗൗഡ (80) ആണ് മരിച്ചത്. വീടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്, കേതഗൗഡ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന കൊല്ല എന്ന ആള്‍ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
ഗുണ്ടൽപേട്ട് താലൂക്കിലെ ബന്ദിപ്പൂർ കടുവ സംരക്ഷണ വനമേഖലയ്ക്ക് കീഴിലുള്ള മൂലെഹോൾ-വയനാട് റൂട്ടിൽ ഒരു ബൈക്ക് യാത്രികനെ ഒരു കാട്ടുപോത്ത് ആക്രമിക്കാൻ ശ്രമിച്ചു. ബൈക്ക് ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
SUMMARY: Elderly man killed in wildfire attack in Chamarajanagar













