ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൂഞ്ചിലെ കസാലിയാന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടത് ലഷ്‌കര്‍ ഭീകരരാണെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
നിയന്ത്രണരേഖയ്ക്ക് സമീപം സംശയകരമായ നീക്കങ്ങള്‍ കണ്ടതോടെയാണ് സൈന്യം തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഒരു ഭീകരന്റെ സാന്നിധ്യം കൂടിയുള്ളതായി സൈന്യം സൂചിപ്പിച്ചു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഷിം മൂസ ഉള്‍പ്പെടെ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഭീകരർ ഉപയോഗിച്ചിരുന്ന സാറ്റ്ലൈറ്റ് ഫോണുമായി ബന്ധിപ്പിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷൻ മഹാദേവിലൂടെ ഭീകരരെ വകവരുത്തുകയായിരുന്നു.
SUMMARY: Encounter in Poonch, Jammu and Kashmir; Two terrorists killed, reports say


 
                                    









