ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അകമ്പടി വാഹനം മറിഞ്ഞ് ഇതിലുണ്ടായിരുന്ന 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ശ്രീരംഗപട്ടണയിലെ ടിഎം ഹൊസൂരു ഗേറ്റിനു സമീപമാണ് അപകടമുണ്ടായത്. മൈസൂരുവിലെ സമ്മേളനത്തിൽ പങ്കെടുത്തതിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുകയായിരുന്ന ശിവകുമാറിനു പിന്നാലെ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. പരുക്കേറ്റ ഉദ്യോഗസ്ഥരെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനം ഭാഗീകമായി തകർന്നു.
SUMMARY: Escort vehicle of DK Shivakumar’s convoy overturns, four injured.