തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടി നേരിട്ടതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങള്‍ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാത്തരം വര്‍ഗീയതക്കുമെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം. അത്തരം എല്ലാ കാര്യങ്ങളും മുന്നണി വിശദമായി പരിശോധിക്കും. ഇടത് സര്‍ക്കാരിന്റെ വികസന-ജനക്ഷേമ പദ്ധതികള്‍ക്കുള്ള ജനപിന്തുണ വര്‍ധിപ്പിക്കാനും എല്‍ ഡി എഫിന്റെ അടിത്തറ കൂടുതല്‍ ഭദ്രമാക്കാനുമുള്ള ചര്‍ച്ചകളിലേക്കും തീരുമാനങ്ങളിലേക്കും വരും നാളുകളില്‍ കടക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
SUMMARY: Expected results not achieved; Will examine reasons for LDF setback: Pinarayi Vijayan














