Categories: NATIONALTOP NEWS

മഹാരാഷ്ട്രയില്‍ മന്ത്രിസഭ വിപുലീകരിച്ച്‌ ഫഡ്‌നവിസ് സര്‍ക്കാര്‍; 39 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയില്‍ മഹായുതി സർക്കാർ മന്ത്രിസഭ വിപുലീകരണത്തിൻ്റെ ഭാഗമായി ഇന്ന് 39 ജനപ്രതിനിധികള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നാഗ്പൂർ വിധാൻസഭാ ആസ്ഥാനത്ത് വച്ച്‌ നടന്ന ചടങ്ങില്‍ 39 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവർണർ സി. പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, ഉപമുഖ്യമന്ത്രിമാരായ എക്നാഥ് ഷിൻഡെ, അജിത് പവാർ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു. നവംബർ 23 ന് നടന്ന വോട്ടെണ്ണല്‍ മികച്ച വിജയം നേടിയിട്ടും ഏറെ അനിശ്ചിതാവസ്ഥകളാണ് മഹായുതി സർക്കാർ രൂപീകരണത്തിലുണ്ടായത്. പിന്നീട് ഡിസംബർ അഞ്ചിന് ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഏകനാഥ് ഷിൻഡെയും അജിത് പവാറും മാത്രമാണ് അന്ന് സത്യപ്രതിജ്ഞ ചെയ്തത്. നാളെ മഹാരാഷ്ട്രാ നിയമസഭയുടെ ശീതകാല സമ്മേളനം നാഗ്‌പുരില്‍ തുടങ്ങാനിരിക്കെയാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാക്കിയത്. നവംബർ 23 ന് നടന്ന വോട്ടെണ്ണല്‍ മികച്ച വിജയം നേടിയിട്ടും ഏറെ അനിശ്ചിതാവസ്ഥകളാണ് മഹായുതി സർക്കാർ രൂപീകരണത്തിലുണ്ടായത്.

പിന്നീട് ഡിസംബർ അഞ്ചിന് ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഏകനാഥ് ഷിൻഡെയും അജിത് പവാറും മാത്രമാണ് അന്ന് സത്യപ്രതിജ്ഞ ചെയ്തത്. നാളെ മഹാരാഷ്ട്രാ നിയമസഭയുടെ ശീതകാല സമ്മേളനം നാഗ്‌പുരില്‍ തുടങ്ങാനിരിക്കെയാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയാക്കിയത്.

മൂന്ന് വനിതകളുള്‍പ്പെടെ ബിജെപിയുടെ 19, ശിവസേനയുടെ 11, എൻസിപിയുടെ 9 ഉള്‍പ്പെടെ 39 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഇവരില്‍ 33 പേർ ക്യാബിനറ്റ് മന്ത്രിമാരും ആറു പേർ സഹമന്ത്രിമാരുമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, രത്‌നഗിരി-സിന്ധുർഗ് എംപി നാരായണ്‍ റാണെയുടെ മകൻ നിതേഷ് റാണെ, മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാർ, രാധാകൃഷ്ണ വിഖെ പാട്ടീല്‍, ചന്ദ്രകാന്ത് പാട്ടീല്‍, മംഗള്‍ പ്രഭാത് ലോധ, പങ്കജ മുണ്ടെ, ഗണേഷ് നായിക്, അതുല്‍ സേവെ,ഗോത്രവർഗ നേതാവായ അശോക് ഉയികെ, ശിവേന്ദ്രസിങ് ഭോസാലെ,ജയകുമാർ ഗോർ, ഗിരീഷ് മഹജൻ തുടങ്ങിയവരാണ് ബിജെപി മന്ത്രിമാർ.

ശിവസേനയുടെ ഗുലാബ്‍ റാവു പാട്ടീല്‍, ഉദയ് സാമന്ത്, ദാദാജി ദഗഡു ഭൂസെ, ശംഭുരാജ് ദേശായി, സഞ്ജയ് റാത്തോഡ്, പ്രതാപ് സർനായിക്, യോഗേഷ് കദം, ആശിഷ് ജെയ്‍സ്വാള്‍, ഭരത് ഗൊഗവലെ, പ്രകാശ് അബിത്കർ, സഞ്ജയ് ശീർശത് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. എൻസിപിയില്‍ നിന്ന് അദിതി തത്‌കരെ, ബാബ സാഹേബ് പാട്ടില്‍, ദത്താത്രയ് ഭാർനെ, ഹസൻ മുഷ്‌രിഫ്, നർഹരി സിർവാള്‍, മകരന്ദ് പാട്ടീല്‍, ഇന്ദ്രനൈല്‍ നായിക്, ധനഞ്ജയ് മുണ്ടെ, മണിക്‌റാവു കൊക്കാട്ടെ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അതേസമയം മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ ശിവസേന എംഎല്‍എ നരേന്ദ്ര ഭോണ്ടേക്കർ പാർട്ടി ഉപനേതൃസ്ഥാനം രാജിവെച്ചു.

TAGS : MAHARASHTA
SUMMARY : Fadnavis government expands cabinet in Maharashtra; 39 ministers took oath

Savre Digital

Recent Posts

ഇറാനെ സഹായിക്കാൻ റഷ്യ സാധ്യമായതെല്ലാം ചെയ്യും; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പുടിൻ

മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ്‌ അരാഗ്‌ചിയുമായി സെന്റ്…

5 hours ago

സ്മരണിക പ്രകാശനവും അനുമോദനവും

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…

5 hours ago

അധ്യായം 8 📖 നാട്ടുവഴിയിൽ

 ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1974 സെപ്റ്റംബർ 24നായിരുന്നു പിആർ…

5 hours ago

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹർജി കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…

6 hours ago

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: നാലുപേരുടെ മൃതദേഹഭാഗങ്ങൾ തിരിച്ചറിഞ്ഞു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…

6 hours ago

ബെംഗളൂരു നഗരത്തിലൂടെ ഒരു സ്കൂട്ടറിൽ ആറ് കുട്ടികളുടെ സാഹസിക യാത്ര, മാതാപിതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സോഷ്യൽ മീഡിയ

ബെം​ഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെം​ഗളൂരു ന​ഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…

7 hours ago