ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. 11 മുതലാകും ട്രെയിൻ സർവീസ് ആരംഭിക്കുക.
പുലർച്ചെ 5.20ന് ബെളഗാവിയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (26751) ഉച്ചയ്ക്ക് 1.50ന് ബെംഗളൂരുവിലെത്തും. ചെയർകാറിനു 1575 രൂപയും എക്സിക്യൂട്ടീവ് ക്ലാസിനു 2905 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
മടക്കയാത്രയിൽ ഉച്ചയ്ക്ക് 2.20ന് ബെംഗളൂരുവിൽ നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ(26752) രാത്രി 10.40ഓടെ ബെളഗാവിയിലെത്തും. ചെയർകാറിനു 1630 രൂപയും എക്സിക്യൂട്ടീവ് ക്ലാസിനു 2955 രൂപയുമാണ് നിരക്ക്. ഭക്ഷണത്തിനുള്ള പണം ഉൾപ്പെടുത്താതെയാണിത്.
യശ്വന്ത്പുര, തുമക്കൂരു, ദാവനഗരെ, ഹാവേരി, ഹുബ്ബള്ളി, ധാർവാഡ് സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.
SUMMARY: Fares announced for Bengaluru-Belagavi Vande Bharat Express.