ചെന്നൈ: തമിഴ്നാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കർഷകൻ മരിച്ചു. മരുതായലം എന്ന സെന്തില്‍ (55) ആണ് മരിച്ചത്. കൊയമ്പത്തൂർ ജില്ലയിലെ കല്‍വീരംപാളയത്തിനടുത്തുള്ള ബൊമ്മനംപാളയത്താണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം ആക്രമണം നടന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സെന്തിലും കുടുംബവും ഫാമിലെ ജോലിക്കാരാണ്.
തെങ്ങിൻ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ സെന്തിലിനെ ആന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സെന്തില്‍ കോയമ്പത്തൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
SUMMARY: Farmer dies in wild elephant attack in Coimbatore