ദർഭംഗ: ബിഹാറിലെ ദർഭംഗയില്‍ രണ്ടാം വർഷ നഴ്‌സിങ് വിദ്യാർഥിയെ ഭാര്യാ പിതാവ് വെടിവെച്ചു കൊന്നു. ദർഭംഗ മെഡിക്കല്‍ കോളജില്‍ വിദ്യാർഥിയായ രാഹുല്‍ കുമാർ ആണ് കൊല്ലപ്പെട്ടത്. ഈ കോളജിലെ വിദ്യാർഥിയായ തന്നു പ്രിയയെ ആണ് രാഹുല്‍ വിവാഹം കഴിച്ചത്. ആശുപത്രിക്ക് ഉള്ളില്‍വെച്ചാണ് തന്നുവിന്റെ മുന്നില്‍ പോയിന്റ് ബ്ലാങ്കില്‍ രാഹുല്‍ കൊല്ലപ്പെട്ടത്.
രാഹുലും തന്നുവും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണ്. ഇവരുടെ വിവാഹത്തില്‍ തന്നുവിന്റെ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാഹുലിനെ കൊലപ്പെടുത്തിയതിന് പിന്നാലെ തന്നുവിന്റെ പിതാവ് പ്രേംശങ്കർ ഝായെ വിദ്യാർഥികള്‍ മർദിച്ചു. സാരമായി പരുക്കേറ്റ പ്രേംശങ്കർ ചികിത്സയിലാണ്. നാല് മാസം മുമ്പാണ് രാഹുലും തന്നുവും വിവാഹിതരായത്. കോളജ് ഹോസ്റ്റലിലാണ് ഇവർ താമസിച്ചിരുന്നത്.
SUMMARY: Father-in-law shoots young man dead for marrying outside caste