ലഖ്നൗ: ഉത്തർപ്രദേശില്‍ റാംപൂരില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ എട്ട് മാസം പ്രായമായ കുഞ്ഞിനോട് അച്ഛന്‍റെ ക്രൂരത. കുഞ്ഞിനെ തലകീഴായി പിടിച്ച് അച്ഛന്‍ ഗ്രാമത്തിലൂടെ നടന്നു. സ്ത്രീധന ലഭിക്കുന്നതിനായി ഭാര്യയുടെ കുടുംബത്തെ സമർദത്തിലാക്കുവാൻ വേണ്ടിയാണ് കുഞ്ഞിനോടു ക്രൂരത കാണിച്ചത്.
വിവാഹം കഴിഞ്ഞത് മുതല്‍ ഭർത്താവ് സഞ്ജുവും ഭർത്താവിന്‍റെ കുടുംബവും സ്ത്രീധനത്തിന്‍റെ പേരില്‍ മർദിക്കാറുണ്ടായിരുന്നു എന്നു ഭാര്യ സുമൻ പറഞ്ഞു. രണ്ട് ലക്ഷ രൂപയും കാറുമാണ് സ്ത്രീധനമായി സുമന്‍റെ കുടുംബത്തോട് സഞ്ജു ആവശ്യപ്പെട്ടത്. ഇത് ലഭിക്കാതായതോടെയാണ് കുഞ്ഞിനെ ഇയാള്‍ തലകീഴായി പിടിച്ച് കൊണ്ട് ഗ്രാമം മുഴുവൻ നടന്നത്.
സംഭവത്തില്‍ കുഞ്ഞിന്‍റെ ഇടുപ്പെല്ലിന് പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ തലകീഴായി കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
Father walks around carrying eight-month-old baby upside down for dowry