ജോർജിയ: ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പെണ്‍കുട്ടിയായി ദിവ്യ ദേശ്മുഖ്. 19 കാരിയായ ദിവ്യ ദേശ്മുഖ് ചൈനയുടെ ടാന്‍ സോംഗിയെയാണ് സെമിഫൈനല്‍ മത്സരത്തില്‍ തോല്‍പ്പിച്ച് ഫൈനലില്‍ ഇടം നേടിയത്. ആദ്യ മത്സരം ചൊവ്വാഴ്ച സമനിലയില്‍ ആയതിനെ തുടർന്ന് ബുധനാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ ദിവ്യദേശ് മുഖ് വിജയിക്കുകയായിരുന്നു.
ഇന്ത്യൻ ചരിത്രത്തില്‍ ഫിഡെ വനിതാ ചെസിന്റെ ഫൈനലില്‍ ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി പ്രവേശിക്കുന്നത്. ഇപ്പോഴത്തെ ലോക വനിതാ ചെസ് ചാമ്പ്യനെ നേരിടാനുള്ള മത്സരാർത്ഥിയായ കൂടി മാറിയിരിക്കുകയാണ് ദിവ്യദേശ് മുഖ്. മഹാരാഷ്‌ട്രയിലെ നാഗ് പൂര്‍ സ്വദേശിയാണ് ദിവ്യ ദേശ്മുഖ്.
ചെസില്‍ റാപിഡും ബ്ലിറ്റ്സും ക്ലാസിക് ചെസും ഒരു പോലെ കൈകാര്യം ചെയ്യാൻ ദിവ്യയ്ക്ക് കഴിയും. ലോകറാങ്കിംഗ് 908 ആണ്. ഇന്ത്യയുടെ 21ാം വനിതാ ഗ്രാന്‍റ് മാസ്റ്ററാണ് ദിവ്യ ദേശ്മുഖ്. 2021ലാണ് ദിവ്യ ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം സ്വന്തമാക്കിയത്. ചെസില്‍ ഇന്ത്യയുടെ അപൂര്‍വ്വ കുതിപ്പിന് മറ്റൊരു ഉദാഹരണം കൂടിയാണ് ദിവ്യ ദേശ്മുഖിന്റെ വിജയം.
SUMMARY: FIDE Women’s Chess World Cup: For the first time, an Indian girl reaches the final