ഒടുവില്‍ ക്ലൈമാക്സിലേക്ക്; കേ​ര​ള​ത്തി​ന്റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്നു പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജയറാം ര​മേ​ശ് അ​റി​യി​ച്ചു. ഇന്നുച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ചിട്ടുണ്ട്.ഹൈക്കമാൻഡ് നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കും. വി.ഡി.സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുളള നേതാക്കൾ സംബന്ധിക്കും.

എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്ക് , അജയ് മാക്കൻ , കേരളത്തിന്റെ ചുമതലയുള്ള എ ഐ സിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരും തിരുവനന്തപുരത്ത് എത്തും. ഡൽഹിയിൽ എന്ത് ഫോർമുലയാണ് തീരുമാനിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും ആകാംക്ഷ തുടരുകയാണ്. ഘടകകക്ഷി എം എൽഎമാരോടും തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകിയിട്ടുണ്ട്.

കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ന​ട​ത്തി​യ മു​ക്കാ​ൽ മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട സു​പ്ര​ധാ​ന ച​ർ​ച്ച​യ്ക്കു​ ശേ​ഷ​മാ​ണ് ഇ​ന്ന​ലെ ന​ട​ത്താ​നി​രു​ന്ന പ്ര​ഖ്യാ​പ​നം നീ​ട്ടി​യ​ത്. അതേസമയം ഡ​ൽ​ഹി​യി​ലാ​ണോ, കോ​ണ്‍ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗ​ത്തി​ലാ​ണോ നേ​താ​വി​നെ പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്ന​തി​ൽ ഇപ്പോഴും വ്യ​ക്ത​ത​യി​ല്ല.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഉ​ണ്ടാ​യാ​ൽ പ്ര​തി​ഷേ​ധി​ക്കാ​നി​ട​യു​ള്ള കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ നു​ഴ​ഞ്ഞു​ക​യ​റി തീ​വ്ര​വാ​ദി​ക​ൾ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടേ​ക്കു​മെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണു നാ​ള​ത്തേ​ക്കു പ്ര​ഖ്യാ​പ​നം നീ​ട്ടി​യ​തെ​ന്നാ​ണു സൂ​ച​ന. അ​ക്ര​മ​ങ്ങ​ളും പ​രി​ധി​വി​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ത് വ​ലി​യ അ​പ​ക​ട​ത്തി​ലേ​ക്കു​ള്ള പോ​ക്കാ​കും എ​ന്നാ​ണു നേ​തൃ​ത്വം വി​ല​യി​രു​ത്തി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഖാ​ർ​ഗെ​യും രാ​ഹു​ലും ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി 6.20ന് ​മ​ട​ങ്ങി. തു​ട​ർ​ന്ന് രാ​ത്രി 7.10ന് ​ജ​യ്റാം ഖാ​ർ​ഗെ​യു​ടെ വ​സ​തി​ക്കു പു​റ​ത്തെ​ത്തി​യാ​ണ് പ്ര​ഖ്യാ​പ​നം ഇ​ന്ന​ത്തേ​ക്കു നീ​ട്ടി​യ​താ​യി അ​റി​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​ലു​ള്ള ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും മാ​ധ്യ​മ​വി​ഭാ​ഗം ത​ല​വ​നാ​യ ജ​യ്റാം പ​റ​ഞ്ഞു. എ​ഐ​സി​സി​യു​ടെ പ്ര​ഖ്യാ​പ​നം വ​രു​ന്ന​തു​വ​രെ എ​ല്ലാ​വ​രും ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ചർച്ച നടക്കുമ്പോൾ സംഘടനാ സെക്രട്ടറിയായ കെ.സി. വേണുഗോപാൽ, ഡൽഹിയിലെ വീട്ടിൽ തുടരുകയായിരുന്നു.ഭൂരിപക്ഷ എം.എൽ.എമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെങ്കിലും മുസ്ലിം ലീഗ് അടക്കം ഘടകകക്ഷികൾ വി.ഡി. സതീശനെ പിന്തുണയ്ക്കുന്നതും ജനവികാരം അദ്ദേഹത്തിന് അനുകൂലമായതും ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. പിൻമാറാൻ കെ.സി. വേണുഗോപാലിന് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് സൂചന.
SUMMARY: Finally reaching the climax; Kerala’s new Chief Minister will be announced today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയിലെ വിവിധ ജില്ലകളിലും നാളെയും മറ്റന്നാളും ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

യശ്വന്ത്പൂർ – തിരുവനന്തപുരം ഗരീബ് രഥ് എക്സ്പ്രസിൽ കൂടുതൽ എസി കോച്ചുകൾ അനുവദിച്ചു

ബെംഗളൂരു: യശ്വന്ത്‌പൂർ - തിരുവനന്തപുരം ഗരിബ് രഥ് എക്സ്പ്രസിൽ മൂന്ന് തേർഡ്...

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മെട്രോയുടെ വേഗത്തണൽ; മാറ്റിവയ്ക്കാനുള്ള ഹൃദയം 18 മിനിറ്റിൽ എത്തിച്ചു

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനെ നിഷ്പ്രഭമാക്കി മറ്റൊരു ജീവൻ രക്ഷാ ദൗത്യത്തിന് ചിറകേകി...

മഴയില്‍ ബൈക്ക് തെന്നി കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ചു; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലാ: കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പോളിടെക്‌നിക് വിദ്യാര്‍ഥി മരിച്ചു....

ജർമനിയിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി, ചെലവുകൾ നോർക്ക വഹിക്കും

തിരുവനന്തപുരം: ജര്‍മനിയിലെ ബോഹുമില്‍ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട മൂന്ന്...

കിഫ്ബിയില്‍ വൻ ക്രമക്കേട്; ധനവകുപ്പിനെ നോക്കുകുത്തിയാക്കി, അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് വന്‍ കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി വി ഡി...

നവരാത്രി ആഘോഷത്തിനായി വിജയ് നാളെ കേരളത്തില്‍

തൃശൂർ: നവരാത്രി ആഘോഷങ്ങള്‍ക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു

പാലക്കാട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. പാലക്കാട്...

Related Articles

Popular Categories