കോലിയുടെ സെഞ്ച്വറി കരുത്തില്‍ കൊൽക്കത്തക്കെതിരെ ബെംഗളൂരുവിന് ആറ് വിക്കറ്റ് വിജയം

റായ്പുർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയം. ഓപ്പണറായിറങ്ങിയ വിരാട് കോലി 60 പന്തിൽ 105 റൺസുമായി പുറത്താകാതെനിന്നു. മൂന്ന് സിക്സുകളും 11 ഫോറുകളുമാണ് കോലി ബൗണ്ടറി കടത്തിയത്. ഐപിഎല്ലിൽ തന്റെ ഒമ്പതാം സെഞ്ച്വറിയാണ് താരം കുറിച്ചത്. മത്സരത്തിൽ കൊൽക്കത്തയുയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി നാലു വിക്കറ്റ് നഷ്ടത്തിൽ അഞ്ചു പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് സ്കോർ ചെയ്തത്. അർധ സെഞ്ച്വറി കുറിച്ച അങ്ക്ക്രിഷ് രഘുവൻഷിയാണ് ടീമിലെ ടോപ് സ്‌കോറർ. 46 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തി 71 റൺസാണ് താരം സ്കോർ ചെയ്തത്. 32 റൺസ് നേടിയ കാമറൂൺ ഗ്രീനും 49 റൺസ് നേടിയ റിങ്കു സിങ്ങും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. റിങ്കുവിന്റെയും ഗ്രീനിന്റെയുമൊപ്പം രഘുവൻഷി പടുത്തിയർത്തിയ കൂട്ടുകെട്ടുകളാണ് കൊൽക്കത്തയുടെ ഇന്നിങ്സിൽ നിർണായകമായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 19.1 ഓവറിൽ ലക്ഷ്യം മറികടന്നു. ചേസ് മാസ്റ്റർ വിരാട് കോഹ്‌ലിയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിലാണ് ബെംഗളൂരുവിന്റെ ജയം. 60 പന്തിൽ മൂന്ന് സിക്‌സും 11 ഫോറുമടക്കം 105 റൺസാണ് കോലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. ദേവദത്ത് പടിക്കലും സപ്പോർട്ടിങ് റോൾ ഭങ്ങിയാക്കി. ബെത്തേൽ, പട്ടിദാർ, ടിം ഡേവിഡ് എന്നിവരുടെ വിക്കറ്റുകളും ബെംഗളൂരുവിന് നഷ്ടമായി. ജയത്തോടെ 16 പോയിന്റുമായി ബെംഗളൂരു പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

മെയ് 17 ഞായറാഴ്ച പഞ്ചാബ് കിങ്‌സുമായാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ഗുജറാത്ത് ടൈറ്റൻസാണ് കൊൽക്കത്തയുടെ അടുത്ത എതിരാളി.
SUMMARY: Kohli’s century powers Bengaluru to six-wicket win over Kolkata

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹാഫ് ഹെൽമറ്റുകളുടെ വിൽപ്പനയും നിർമാണവും നിരോധിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത, ഹാഫ്...

ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തൃശൂർ: കനത്ത കാറ്റിലും മഴയിലും സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന വേദിയിൽ...

പ്രോജക്ട് ഷെൽട്ടർ മൂന്നാം വാർഷികവും 50-ാം വീടിന്റെ കൈമാറ്റവും നാളെ ബെംഗളൂരുവിൽ

ബെംഗളൂരു: നിർധനർക്ക് സ്വന്തമായി വീടൊരുക്കുന്ന ഹോപ്പ് സൊസൈറ്റിയുടെ സാമൂഹിക സംരംഭമായ 'പ്രോജക്ട്...

കലാകൈരളി ഓണാഘോഷം 4ന്

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം-2026’ ഒക്ടോബർ...

ഹാജി പാറമ്മൽ അബ്ദുൽ ഖാദർ സ്മാരക പ്രഥമ സാമൂഹികനീതി പുരസ്കാരം അഡ്വ. പി. ഉസ്മാന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി ഏര്പ്പെ‍ടുത്തിയ പാറമ്മൽ അബ്ദുൽ ഖാദർ...

ഏഷ്യൻ ഗെയിംസ്: ഗ്രീക്കോ-റോമൻ 97 കിലോയില്‍ നിതേഷ് സിവാചിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിലെ ഗ്രീക്കോ-റോമൻ ഗുസ്തിയില്‍ ഇന്ത്യയുടെ സ്വർണത്തിനായുള്ള നീണ്ട കാത്തിരിപ്പ്...

അതിശക്തമായ മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലില്‍ വീടുപണി നടക്കുന്നതിനിടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര...

Related Articles

Popular Categories