തിരുവനന്തപുരം: കിള്ളിപ്പാലം ബണ്ട് റോഡിന് സമീപം ആക്രിക്കടയ്ക്കു തീപിടിച്ചു. ഫയർഫോഴ്‌സിൻ്റെ സമയോചിതമായി ഇടപെടലില്‍ മറ്റിടങ്ങളിലേക്ക് തീ പടരാതെ അണയ്ക്കാനായി. മുഹമ്മദ് ഹുസൈൻ്റെ ഉടമസ്ഥതയിലുള്ള ഹന – സന ട്രേഡ് എന്ന കടയ്ക്കാണ് തീ പിടിച്ചത്. കടയ്ക്കുള്ളില്‍ നിന്നു പുക ഉയരുന്നത് കണ്ട ജീവനക്കാർ ആണ് ഫയർഫോഴ്സില്‍ വരം അറിയിച്ചത്.
ഏകദേശം 10 ജീവനക്കാർ ഈ സമയം ഇവിടെയുണ്ടായിരുന്നു. സമീപത്ത് നിരവധി വീടുകളും സ്ഥാപനങ്ങളും ഉണ്ടായിരുന്നത് ആശങ്ക വർധിപ്പിച്ചു. കഴിഞ്ഞ വർഷം ഇതിന് സമീപത്ത് തീപിടിത്തമുണ്ടായി വൻ നാശം റിപ്പോർട്ട് ചെയ്തിരുന്നു.
SUMMARY: Fire breaks out at a liquor store in Thiruvananthapuram