ഹൈദരാബാദ് : ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം. വിമാനത്തിലെ ഓവർഹെഡ് ലഗേജ് കംപാർട്ട്‌മെന്റിൽ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിക്കുകയും തീപിടിക്കുകയുമായിരുന്നു. വിമാനത്തിൽ നിന്ന് തീയും പുകയും ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി. വിമാന ജീവനക്കാർ വേഗത്തിൽ ഫയർ എക്സ്റ്റിംഗുഷറുകൾ ഉപയോഗിച്ച് തീയണച്ചു. പിന്നാലെ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു.
യാത്രക്കാരിലൊരാൾ പകർത്തിയ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തീ പടരുന്നത് തടയാൻ ചില യാത്രക്കാർ സ്വന്തം ബാഗുകൾ ഉപയോഗിച്ച് തട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം.
An IndiGo flight from Delhi to Chennai reportedly made an emergency landing at Rajiv Gandhi International Airport in Shamshabad after a passenger’s power bank caught fire on board.
The incident involved flight 6E-6115. The cabin crew reportedly used onboard fire extinguishers to control the fire before the aircraft landed safely in Hyderabad.
— TOI Hyderabad (@TOIHyderabad) October 11, 2026
വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ലഗേജ് കമ്പാർട്ട്മെന്റിൽനിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ യാത്രക്കാരിലൊരാൾ പകർത്തിയത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പവർ ബാങ്കിലെ ലിഥിയം അയൺ ബാറ്ററിയിലുണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. തീപിടിത്ത സാധ്യതയുള്ളതിനാൽ പല വിമാനങ്ങളിലും പവർ ബാങ്കുകൾ ചെക്ക്-ഇൻ ബാഗേജിൽ സൂക്ഷിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്.
SUMMARY: Fire breaks out from power bank; IndiGo flight makes emergency landing in Hyderabad.















