കൊച്ചി: സൗദി റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ ഉണ്ടായ ഹൂതി ആക്രമണത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും കരിപ്പൂരില്‍ നിന്നും ഉള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്ന് സൗദിയിലേക്കുള്ള ആറ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ നാളത്തെ മൂന്ന് സര്‍വീസുകളും ചൊവ്വാഴ്ചത്തെ റിയാദ്-കൊച്ചി ആകാശ സര്‍വീസും ഉള്‍പ്പെടുന്നു.
കരിപ്പൂരില്‍ നിന്ന് ഇന്ന് രാവിലെ 9:55-ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സിന്റെ എസ് വി 713, രാവിലെ 9:10-ന് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈനാസിന്റെ എക്സ് വൈ 328, രാത്രി 8:15-ന് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്സ്പ്രസ് ഐഎസ് 321എന്നീ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.
വിമാനങ്ങള്‍ റദ്ദാക്കിയി വിവരം നേരത്തെ തന്നെ യാത്രക്കാരെ അറിയിച്ചതായി വിമാനകമ്പനി അധികൃതര്‍ പറഞ്ഞു. അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും ഇനി അങ്ങോട്ടേക്കുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുക എന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
SUMMARY: Houthi attack in Riyadh; six flights from Kochi cancelled
















