വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടിത്തം. കേരളത്തിലേക്കുള്ള
ടാറ്റ നഗര്‍ – എറണാകുളം എക്‌സ്പ്രസിലാണ് (ട്രെയിന്‍ നമ്പര്‍ 18189) തീപിടിച്ചത്. വിജയവാഡ സ്വദേശിയായ ചന്ദ്രശേഖര്‍ സുന്ദര്‍ (70) എന്നയാളാണ് മരിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച പുലർച്ചെ ആന്ധ്രയിലെ വിശാഖപട്ടണത്തിന് സമീപം അനക്കപ്പള്ളിയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ട്രെയിനിന്റെ രണ്ട് കോച്ചുകളും പൂർണമായും കത്തിനശിച്ചു.
ലോക്കോ പൈലറ്റുമാരാണ് ആദ്യം തീകണ്ടത്. അവർ ഉടൻ തന്നെ ട്രെയിൻ നിർത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു ബി. 1, എം.1 കോച്ചുകളാണ് കത്തിനശിച്ചത്. ബി.1 കോച്ചിൽ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. കോച്ചിലുള്ളവരെ അതിവേഗം ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ബി1 കോച്ചിന്റെ ബ്രേക്കിൽ നിന്നുണ്ടായ തീയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
കത്തിനശിച്ച കോച്ചുകളിലെ യാത്രക്കാരെ ബസുകളിൽ സമീപത്തെ സ്റ്റേഷനിൽ എത്തിച്ച ശേഷം പുതിയ എ.സി കോച്ചുകൾ ട്രെയിനിൽ ഘടിപ്പിച്ച ശേഷം യാത്ര തുടരുകയാണ്.
🚨 Andhra Pradesh | Train Fire Incident
A fire broke out in two coaches of the Tata – Ernakulam Express near Elamanchili, Anakapalli early today.
The loco pilot halted the train immediately, enabling mass evacuation.
Sadly, one passenger (70) lost his life.
Firefighters… pic.twitter.com/2BJpJVFrbw— Rathnam News (@RathnamNews) December 29, 2025
രണ്ട് ഫോറൻസിക് ടീമുകൾ തീപിടിത്തമുണ്ടായ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. എന്തുകൊണ്ടാണ് തീപിടിത്തമുണ്ടായതെന്ന് പരിശോധനകൾക്ക് ശേഷം മാത്രമേ പറയാനാവുവെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും ആന്ധ്ര ആരോഗ്യമന്ത്രിയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
SUMMARY: Fire breaks out in Tatanagar-Ernakulam Express; One dead, accident in Andhra Pradesh














