വാഷിങ്ടൺ: അറ്റ്ലാന്റയിലേക്ക് പോവുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിൻ്റെ എൻജിനിൽ തീപിടിച്ചതിനെ തുടർന്ന് ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ബോയിങ് 767-400 വിമാനമാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്.
ടേക്ക് ഓഫ് ചെയ്ത വിമാനം പറക്കുന്നതിനിടെ ഇടത് എൻജിനിൽ നിന്ന് തീവരികയായിരുന്നു. വിമാനം പറന്നുയർന്ന ഉടനെ തീകാണുകയായിരുന്നു. ഉടൻ തന്നെ വിമാനത്തിന്റെ പൈലറ്റുമാർ എ.ടി.സുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിങ് ആശ്യപ്പെടുകയായിരുന്നു. വിമാനം തീപിടിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
❗️Boeing 787 Makes Emergency Landing in LA 🇺🇸 – Engine ON FIRE 🔥
Video claims to show a Delta Airlines flight bound for Atlanta on Friday making an emergency landing at LAX. The engine reportedly caught fire shortly after take-off.
📹 @LAFlightsLIVE https://t.co/t1HBVLDi0P pic.twitter.com/vYNgkpZJcq
— RT_India (@RT_India_news) July 19, 2025
യാത്രക്കാർക്ക് പരുക്കുകളില്ല. എൻജിനിൽ പടർന്ന തീ അണയ്ക്കാനായെന്നും ഫയർ സർവീസുകൾ പരിശോധിക്കുന്നുണ്ടെന്നും പൈലറ്റ് യാത്രക്കാരെ അറിയിച്ചു.
SUMMARY: Fire breaks out on plane after takeoff; Delta Airlines Boeing makes emergency landing