അതുല്യ നേരിട്ടത് കടുത്ത ശാരീരിക പീഡനം; ഭര്‍ത്താവിനെതിരെ കൊലക്കുറ്റമടക്കം ചുമത്തി കേസെടുത്തു

കൊല്ലം: ഷാര്‍ജയില്‍ മലയാളി യുവതിയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റമടക്കം ചുമത്തി പോലീസ് കേസെടുത്തു. ചവറ തെക്കുംഭാഗം അതുല്യ ഭവനില്‍ അതുല്യ സതീഷിനെയാണ് (30) ഷാര്‍ജ റോളയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി ചവറ തെക്കുംഭാഗം പോലീസ് ആണ് കേസെടുത്തത്. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഭര്‍ത്താവ് സതീഷ് അതിക്രൂരമായി അതുല്യയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കസേര കൊണ്ട് അതുല്യയെ അടിക്കാന്‍ ശ്രമിക്കുന്നതിന്റെയും ശാരീരികമായി ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സതീഷ് ബഹളം വയ്ക്കുന്നതും അതുല്യ നിലവിളിക്കുന്നതും ദൃശ്യത്തിലുണ്ട്. സതീഷ് അതുല്യയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം ഡിജിറ്റല്‍ തെളിവായി നല്‍കിയാണ് കേസ് നല്‍കിയിരിക്കുന്നത്.

സതീഷിന് വിവാഹ സമയത്ത് 48 പവന്‍ സ്വര്‍ണം നല്‍കിയെങ്കിലും വീണ്ടും സ്വര്‍ണം വേണമെന്നാവശ്യപ്പെട്ട് അതുല്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. 75000 രൂപ നല്‍കി 11 വര്‍ഷം മുമ്പ് ബൈക്ക് വാങ്ങി നല്‍കിയിരുന്നുവെന്നും എന്നാല്‍ അതിന് ശേഷം കാറ് വേണമെന്ന് ആവശ്യപ്പെട്ട് പീഡനമുണ്ടായെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ അതുല്യ അറിയിച്ചിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. വിവാഹം കഴിഞ്ഞ നാൾ മുതൽ അതുല്യയ്ക്ക് സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

ദുബായിലെ കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ എന്‍ജിനിയറാണ് സതീഷ്‌. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്ളാറ്റില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ഇരുവരും ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. പത്ത് വയസുകാരിയായ ഇവരുടെ എക മകള്‍ ആരാധിക നാട്ടില്‍ അതുല്യയുടെ അച്ഛന്‍ രാജശേഖരന്‍പിള്ളയ്ക്കും അമ്മ തുളസീഭായിക്കുമൊപ്പമാണ് താമസിക്കുന്നത്.

സതീഷും അതുല്യയും തമ്മില്‍ വ്യാഴാഴ്ച വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ സതീഷ് അജ്മാനിലേക്ക് പോയി. അടുത്ത ദിവസം മടങ്ങിയെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷിന്റെ ആക്രമണത്തില്‍ പരുക്കേറ്റതിന്റെ ചിത്രം അതുല്യ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചിരുന്നു.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അതുല്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതുല്യയുടെ ബന്ധുക്കള്‍ ഷാര്‍ജ പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.
SUMMARY: Atulya faced severe physical abuse; case filed against husband, including murder

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് ഇന്ന് എഴുപേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂണിൽ 140 കേസുകൾ, 6 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൂടി ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു....

അക്ഷരനിലവ് കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക സംഘടിപ്പിച്ച "അക്ഷര നിലാവ് "രചനാമത്സരം...

‘മന്ത്രിക്കുന്ന യന്ത്രങ്ങള്‍’ നോവല്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ. കെ രചിച്ച നോവല്‍...

ഓപ്പറേഷൻ തൂഫാൻ: സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി,...

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതിക്ക്‌ ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരില്‍ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു ആണ്...

സംസ്ഥാനത്ത് ഇന്ന് എഴുപേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂണിൽ 140 കേസുകൾ, 6 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൂടി ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു....

അക്ഷരനിലവ് കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക സംഘടിപ്പിച്ച "അക്ഷര നിലാവ് "രചനാമത്സരം...

‘മന്ത്രിക്കുന്ന യന്ത്രങ്ങള്‍’ നോവല്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ. കെ രചിച്ച നോവല്‍...

ഓപ്പറേഷൻ തൂഫാൻ: സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി,...

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതിക്ക്‌ ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരില്‍ ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനി അഞ്ജു ആണ്...

ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സാഹിത്യ സംവാദം

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് നോവൽ സാഹിത്യത്തിലെ പ്രതിരൂപങ്ങൾ എന്നവിഷയത്തിൽ...

നീറ്റ് പുനഃപരീക്ഷ പൂര്‍ത്തിയായി; എൻടിഎ ആസ്ഥാനത്തെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഡല്‍ഹി: ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച നീറ്റ് പുനഃപരീക്ഷ പൂർത്തിയായി. 23 ലക്ഷം...

തമിഴ്‌നാട്ടില്‍ ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ച; 7 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ സീഫുഡ് പ്രോസസിങ് ഫാക്ടറിയില്‍ ഉണ്ടായ അമോണിയ വാതക...

Related Articles

Popular Categories