ബെംഗളൂരു: ഹോരമാവ്–കൽക്കരെ മേഖലയിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ ഫയർസ്റ്റോംമേഴ്സ് ഫുട്ബോൾ ക്ലബ് ‘ഓണാരവം 2025’ ഓണാഘോഷം സംഘടിപ്പിച്ചു. ഹെന്നൂർ ആശ ടൗൺഷിപ്പിലെ ബിറ്റ്സ് ക്ലബ്ബിൽ നടന്ന ആഘോഷത്തില്‍ പൂക്കളമൊരുക്കൾ, മാവേലിയെ വരവേക്കൽ, തിരുവാതിരക്കളി, ഓണക്കളികൾ, കലാപരിപാടികൾ, രാഗയന ബാൻഡിന്റെ ‘വാം ടീ വിത്ത് മ്യൂസിക്’ സംഗീത വിരുന്ന്, വടംവലി തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.
പ്രദീഷ്, റിജേഷ്, കിരൺദാസ്, ജിതിൻ, അനൂപ് എസ്, വിശാഖ്, സുർജിത്ത്, അബീഷ് എന്നിവർ നേതൃത്വം നല്‍കി.
SUMMARY: Firestormers Football Club Onam Celebration