കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും മലപ്പട്ടം ഗ്രാമപഞ്ചായത്തില്‍ രണ്ടിടത്തുമാണ് എൽഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിർ സ്ഥാനാർഥികളില്ലാത്തത്. പത്രിക സമർപ്പിക്കേണ്ട അവസാന സമയമായ വെള്ളിയാഴ്‌ച വൈകിട്ടുവരെ നാലിടത്തും മറ്റാരും പത്രിക നൽകിയില്ല. പത്രിക പിൻവലിക്കുന്ന സമയം കഴിയുന്നതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കും.
ആന്തൂര്‍ നഗരസഭയിലെ മോഴാറ വാര്‍ഡില്‍ മത്സരിക്കുന്ന കെ രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ പ്രേമരാജൻ, മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍ മത്സരിക്കുന്ന ഐ വി ഒതേനന്‍. അടുവാപ്പുറം സൗത്തില്‍ മത്സരിക്കുന്ന സി കെ ശ്രേയ എന്നിവര്‍ക്കാണ് എതിർ സ്ഥാനാർഥികളില്ലാത്തത്.
SUMMARY: First victory in local body elections; LDF candidates unopposed in four seats in Kannur














