ബെംഗളൂരു: ചാമരാജ്‌നഗറിലെ എംഎം കുന്നില്‍ കടുവയെ കൊന്നു തള്ളിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കടുവയെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 12 വയസുള്ള ആണ്‍ കടുവയുടെ ജഡമായണ് കണ്ടെത്തിയത്.
കടുവയെ കഷണങ്ങളാക്കി വെട്ടി പലസ്ഥലത്തായി കുഴിച്ചിടുകയായിരുന്നു. ഇതിന്റെ ഒരു ഭാഗമാണ് എംഎം ഹില്‍സിലെ ഹനൂര്‍ റേഞ്ച് പരിധിയില്‍ നൈറ്റ് പട്രോളിങ്ങിനിടെ ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍മാര്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി കണ്ടെത്തിയത്.
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്മിത ബിജ്ജൂറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മന്ത്രി ഈശ്വര്‍ ബി. ഖന്ദ്രെ വനം നല്‍കിയിരുന്നു.
SUMMARY: Five arrested in MM Hill tiger killing incident