Wednesday, December 3, 2025
21.4 C
Bengaluru

28.75 കോടിയുടെ മയക്കുമരുന്നുമായി ബെംഗളൂരുവില്‍ വിദേശ പൗരന്മാർ പിടിയിൽ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ ക്രൈം ബ്രാഞ്ച് നാർക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയിൽ 28.75 കോടി രൂപ വിലവരുന്ന എംഡിഎംഎയും ഹൈഡ്രോ കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതയടക്കം രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തു. ടാൻസാനിയൻ യുവതിയായ നാൻസി ഒമാറിയെ സാമ്പിഗെ ഹള്ളിയിലെ പി ആൻഡ് ടി ലേയൗട്ടിലുള്ള അവരുടെ വസതിയിൽ നിന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 18.50 കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു.

2023 ൽ ടൂറിസ്റ്റ് വിസയിൽ ഡൽഹിയിലെത്തിയ നാൻസി ഒമാറിയെ പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറി ഹെയർ സ്റ്റൈലിസ്റ്റായി ജോലി ചെയ്യുകയും അതേസമയം മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുകയും ചെയ്തു. ഡൽഹിയിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും എംഡിഎംഎ വാങ്ങി ബെംഗളൂരുവില്‍ ഇവര്‍ വില്‍പ്പന നടത്തിവരികയായിരുന്നു.

ഇതിനുപുറമെ ലാൽബാഗിന് സമീപമുള്ള വീട്ടിൽ നിന്ന് നൈജീരിയൻ സ്വദേശിയായ ഇമ്മാനുവൽ അരിൻസെയും പോലീസ് പിടിയിലായി. ഇയാളിൽ നിന്ന് 2.25 കോടി രൂപ വിലമതിക്കുന്ന 1.15 കിലോ എംഡിഎംഎ കണ്ടെടുത്തു.

ചാമരാജ്‌പേട്ടിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ വിദേശത്തുനിന്നെത്തിയ ഒരു പാഴ്‌സലിൽനിന്ന് എട്ട് കോടി രൂപ വിലവരുന്ന എട്ട് കിലോ ഹൈഡ്രോ കഞ്ചാവും പിടിച്ചെടുത്തിരുന്നു. പുതുവത്സര ആഘോഷങ്ങൾക്കായി വിതരണം ചെയ്യാനായി എത്തിച്ചതാണ് ഈ ലഹരിവസ്തുക്കളെന്ന് സിസിബി വ്യക്തമാക്കി. ഇവര്‍ക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
SUMMARY: Foreign nationals arrested in Bengaluru with drugs worth Rs 28.75 crore

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

രാഹുല്‍ മാങ്കൂട്ടത്തില്‍ മോശം മെസേജ് അയച്ചു, പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല; ​വെളിപ്പെടുത്തലുമായി എം എ ഷഹനാസ്

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ...

കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ ഡൈവര്‍ മുങ്ങിമരിച്ചു

കൊച്ചി: കൊച്ചിൻ ഷിപ്‍യാർഡിൽ നാവികസേനാ കപ്പലിന്‍റെ അറ്റകുറ്റപ്പണിക്കിടെ കരാർ തൊഴിലാളിയായ ഡൈവർ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിലും കേസ്; ബലാത്സംഗക്കുറ്റം ചുമത്തി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു. രാഹുലിനെതിരായ രണ്ടാമത്തെ...

സ്മാർട്ട്ഫോണുകളിൽ ‘സഞ്ചാർ സാഥി’ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യാനുള്ള ഉത്തരവ് കേന്ദ്രം പിൻവലിച്ചു

ന്യൂഡല്‍ഹി: സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ യു ടേണ്‍ എടുത്ത് കേന്ദ്ര...

എംഎംഎ ചാരിറ്റി ഹോം; അപേക്ഷ ക്ഷണിച്ചു

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ സമൂഹത്തിലെ നിർധനരും നിരാലമ്പരുമായ ഭവനരഹിതർക്ക് നിർമ്മിച്ചു...

Topics

ബെംഗളൂരു വിമാനത്താവളത്തില്‍ അറൈവല്‍ പിക്-അപ് ഏരിയയില്‍ വാഹനങ്ങള്‍ക്ക് പ്രവേശന ഫീസ് ഈടാക്കും

ബെംഗളൂരു: ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറൈവല്‍ പിക്-അപ് ഏരിയയില്‍ എട്ട്...

മുൻ ചിക്പേട്ട് എംഎൽഎയും കോൺഗ്രസ് നേതാവുമായ ആർ വി ദേവരാജ് അന്തരിച്ചു

ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ ചിക്പേട്ട് എംഎൽഎയുമായ ആർ വി ദേവരാജ്...

ബിഫാം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സ്വദേശിനിയും...

കന്നഡ നടൻ എം.എസ്. ഉമേഷ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ നടൻ എം.എസ്. ഉമേഷ് (80) അന്തരിച്ചു. ബെംഗളൂരുവിലെ...

ഗതാഗത നിയമ ലംഘന പിഴയിൽ 50% ഇളവ്; ഒരാഴ്ചയ്ക്കുള്ളിൽ 5.98 കോടി ലഭിച്ചു, തീർപ്പാക്കിയത് 2.25 ലക്ഷം കേസുകൾ

ബെംഗളൂരു: ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ ഇളവ് അനുവദിച്ചതോടെ പിഴഇനത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ കുടിശ്ശികയുള്ള...

താപനില 15 ഡിഗ്രിയിലെത്തി; തണുത്ത് വിറങ്ങലിച്ച് ബെംഗളൂരു

ബെംഗളൂരു: ശൈത്യകാലം ആരംഭിച്ചതോടെ ബെംഗളൂരുവിലെ  താപനില സാധാരണയിലും കുറഞ്ഞു. 15 ഡിഗ്രി...

എച്ച്‌.സി.‌എൽ സൈക്ലത്തൺ ഫെബ്രുവരിയിൽ ബെംഗളൂരുവിൽ

ബെംഗളൂരു: എച്ച്‌.സി.‌എൽ സൈക്ലത്തൺ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. സൈക്ലിങ് ഫെഡറേഷൻ...

Related News

Popular Categories

You cannot copy content of this page