മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു 79 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവെയാണ് ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അന്ത്യം.
പാലക്കാട് ജില്ലയിൽ കോൺഗ്രസ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച പൗലോസ് ഉമ്മൻചാണ്ടി, എ.കെ. ആന്റണി തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഭാര്യ: ലീലാമ്മ പോൾ, മക്കൾ: ജോഷി പോൾ, മിനി ജോജു, സൗമ്യ ബാബു.
SUMMARY: Former KPCC Secretary P.J. Paulose passes away













