തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മുൻ മന്ത്രി കെ രാജുവിനെ തീരുമാനിച്ച് സിപിഐ. സിപിഐ സംസസ്ഥാന കൗണ്‍സില്‍ അംഗാമണ് കെ രാജു. സിപിഎം പ്രതിനിധി കെ ജയകുമാറിനെ ബോർഡ് പ്രസിഡന്റായി തിരഞ്ഞെടുത്ത സാഹചര്യത്തില്‍ സാമുദായിക സമവാക്യം കൂടി പരിഗണിച്ചാണ് കെ രാജുവിനെ സിപിഐ നോമിനേറ്റ് ചെയ്യുന്നത്.
വിളപ്പില്‍ രാധാകൃഷ്ണനെയാണ് നേരത്തെ സിപിഐ തീരുമാനിച്ചിരുന്നത്. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് രാധാകൃഷ്ണനെ മാറ്റുകയായരിന്നു. വിളപ്പില്‍ രാധാകൃഷ്ണനും ജയകുമാറും ഒരേ സമുദായാംഗങ്ങളാണ്. ഒരേ സമുദായത്തില്‍ പെട്ട രണ്ട് പേർ ബോർഡ് അംഗങ്ങളാകുന്നത് ഒഴിവാക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍.
കെ രാജുവിനെ ദേവസ്വം ബോർഡ് അംഗമായി തീരുമാനിച്ചത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
SUMMARY: Former Minister K. Raju to become member of Travancore Devaswom Board













