
പാലക്കാട്: അഗളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പുലിയറ വണ്ടർകുന്നേൽ ഗോപാലകൃഷ്ണൻ (60) ആത്മഹത്യ ചെയ്തു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ആത്മഹ്യയെന്നാണ് സൂചന.
സഹകരണബാങ്കിൽ എട്ട് ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്ന ഹോപാലകൃഷ്ണന്റെ ഭൂമിക്ക് ജപ്തി ഭീഷണിയുടെ ഉണ്ടായിരുന്നു. തണ്ടപ്പേർ ലഭിക്കാത്തതിനെ തുടർന്ന് വസ്തു വിൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
അതിനിടെ ഗോപാലകൃഷ്ണൻ രോഗബാധിതനുമായി. ഇതിന് പിന്നാലെയാണ് ഗോപാലകൃഷ്ണൻ ആത്മകഹത്യ ചെയ്തത്. വാടക വീട്ടിൽ വച്ച് കൃഷിയിടത്തിൽ ഉപയോഗിച്ചിരുന്ന കീടനാശിനി കഴിച്ചാണ് ഗോപാലകൃഷ്ണൻ ജീവനൊടുക്കിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഎം നേതാവായിരുന്ന ഗോപാലകൃഷ്ണൻ 2004 -05 കാലഘട്ടത്തിലാണ് അഗളി വൈസ് പ്രസിഡന്റായി പ്രവർത്തിച്ചത്. 2005 – 10 കാലഘട്ടത്തിൽ പഞ്ചായത്തംഗമായും പ്രവർത്തിച്ചു.
SUMMARY: Former Panchayat Vice President of Palakkad committed suicide














