ബെംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് സ്ഥാപക നേതാവുമായ എച്ച്.ഡി. ദേവഗൗഡയെ കടുത്ത പനിയും വിറയലും കാരണം ബെംഗളൂരുവിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 92 വയസുള്ള അദ്ദേഹത്തിന് മൂത്രനാളിയില്‍ അണുബാധയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് അദ്ദേഹത്തെ അസ്വസ്തത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്.
അദ്ദേഹത്തിന്റെ രോഗാവസ്ഥ സ്‌പെഷ്യലിസ്റ്റുകളുടെ ഒരു സംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
SUMMARY: Former Prime Minister HD Deve Gowda admitted to hospital with high fever and chills
കടുത്ത പനിയും വിറയലും; മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ആശുപത്രിയില്‍
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














