ഇനി യുപിഐ പണമടിപാടിന് ബയോമെട്രിക് ഒതന്റിക്കേഷന്‍ സൗകര്യവും

ബെംഗളൂരു: ഇനി യുപിഐ വഴി പണമടിപാടിന് പിന്‍ നമ്പറിന് പകരം ബയോമെട്രിക് ഒതന്റിക്കേഷന്‍ സൗകര്യവും. ബുധനാഴ്ച മുതലാണ് പുതിയ സൗകര്യം. പിന്‍ നമ്പറുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ രാജ്യത്ത് നടക്കുന്നുണ്ട്. അതുപോലെ ഇടപാടുകള്‍ നടത്തുമ്പോള്‍ നമ്മുടെ അടുത്ത് നില്‍ക്കുന്നവര്‍ നമ്പര്‍ കാണുന്നതിനും സാധ്യതയുണ്ട്. ഇതും ഒരു തരത്തിലുള്ള സുരക്ഷ വീഴ്ചയിലേക്ക് നയിക്കുന്നു. ഇതിനാലാണ് യു.പി.ഐ സംവിധാനത്തില്‍ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയത്.

ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്തുമ്പോള്‍ പിന്‍ നമ്പറുകള്‍ നല്‍കുന്നതിനു പകരം ബയോമെട്രിക് ഒതന്റിക്കേഷന്‍ സൗകര്യവും ഇനി ഉപയോഗിക്കാം. അതായത് ഫേസ്, ഫിങ്കര്‍ പ്രിന്റ് എന്നിവ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. ഒക്ടോബര്‍ എട്ട് മുതലാണ് പുതിയ രീതി നടപ്പിലാകുന്നത്. ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറില്‍ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും ഒതന്റിക്കേഷന്‍ നടത്തുകയെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ ലക്ഷണക്കിന് ഉപയോക്താക്കളുടെ ഇടപാടുകള്‍ എളുപ്പവും വേഗത്തിലാക്കുന്നതിനും കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്നതാണ് പുതിയ രീതി. പരമ്പരാഗത പിന്‍ നമ്പറുകള്‍ക്കപ്പുറം ഇതര രീതികള്‍ ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയതോടെയാണ് പുതിയ നീക്കമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
SUMMARY: Now, biometric authentication facility is available for UPI payments.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

Related Articles

Popular Categories